This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

കേരള സര്‍ക്കാരിന്റെ പൊതുമരാമത്തു വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം. 1972-ല്‍ സ്ഥാപിതമായി. പൊതുമരാമത്തുവകുപ്പിന്റെ വിവിധ ശാഖകള്‍ക്കുവേണ്ടി കെട്ടിടനിര്‍മാണ സാമഗ്രികള്‍, മണ്ണ്, മുതലായവയുടെ ഫീല്‍ഡ് സാമ്പിള്‍ ടെസ്റ്റും ലബോറട്ടറി ടെസ്റ്റും നടത്തുക, ട്രാഫിക് പഠനങ്ങള്‍ നടത്തുക എന്നിവയാണ് കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ചുമതലകള്‍. സോയില്‍ മെക്കാനിക്സ് ആന്‍ഡ് ഫൗണ്ടേഷന്‍, ഫ്ളെക്സിബിള്‍ പേവ്മെന്റ്, കോണ്‍ക്രീറ്റ് ആന്‍ഡ് സ്ട്രക്ചര്‍, ട്രാഫിക് എന്‍ജിനീയറിങ് എന്നിങ്ങനെ പ്രധാന നാലു ഡിവിഷനുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ളത്.

സബ്സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍, ഫീല്‍ഡ് പഠനങ്ങള്‍, മണ്ണ് സാമ്പിള്‍ ലബോറട്ടറി ടെസ്റ്റുകള്‍ എന്നിവയാണ് സോയില്‍ മെക്കാനിക്സ് ആന്‍ഡ് ഫൗണ്ടേഷന്‍ വിഭാഗം നിര്‍വഹിക്കുന്നത്. കോണ്‍ക്രീറ്റിനുവേണ്ടിയുള്ള മിക്സ് ഡിസൈന്‍, കോണ്‍ക്രീറ്റ് ക്യൂബുകളുടെ ടെസ്റ്റിങ്, സിമന്റ്, മണല്‍, ചുടുകല്ല്, ഹോളോബ്രിക്സ് മറ്റു നിര്‍മാണവസ്തുക്കള്‍ എന്നിവയുടെ പരിശോധന നടത്തുന്നത് കോണ്‍ക്രീറ്റ് ആന്‍ഡ് സ്ട്രക്ചര്‍ ഡിവിഷനാണ്. സ്ഥലവിവരസര്‍വേ നടത്തുക, റോഡു സുരക്ഷയ്ക്കായി ബന്ധപ്പെട്ട നിരീക്ഷണം നടത്തുക, അപകടങ്ങള്‍ വിശകലനം ചെയ്യുക തുടങ്ങിയവയാണ് ട്രാഫിക് എന്‍ജിനീയറിങ് വിഭാഗത്തിന്റെ ചുമതല. ഐ.എം.ജി.യുടെ സഹായത്തോടെ പൊതുമരാമത്തുവകുപ്പിലെ സാങ്കേതിക-സാങ്കേതികേതര ജീവനക്കാര്‍ക്ക് പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നതും കെ.എച്ച്.ആര്‍.ഐ.യാണ്. തിരുവനന്തപുരത്ത് കാര്യവട്ടത്താണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. എറണാകുളം-ശബരിമല റോഡ് വികസനം, ദേശീയപാത 47-നെ രണ്ടുവരി പാതയില്‍നിന്നും 4-6 വരി പാതയായി വികസിപ്പിക്കുവാന്‍ അനിവാര്യമായ അടിസ്ഥാനപ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവ കെ.എച്ച്.ആര്‍.ഐ. ഏറ്റെടുത്തിട്ടുള്ള പുതിയ പദ്ധതികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍